കൊച്ചി: ലോട്ടെ ചോക്കോ പൈ അനുവദനിയമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഉപഭോഗത്തിന് പൂർണ്ണ സുരക്ഷിതവുമാണെന്ന് ഗാസിയാബാദിലെ ദേശീയ ഭക്ഷ്യ പരീക്ഷണശാലയുടെ പരിശോധനയിൽ സ്ഥിരീകരിച്ചതായി ലോട്ടെ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മിലൻ വാഹി അറിയിച്ചു.
നേരത്തെ ഗുണനിലവാരത്തെക്കുറിച്ച് ആരോപണമുയർന്ന അതേ ബാച്ചിൽനിന്നുള്ള സാമ്പിലുകളാണ് വീണ്ടും പരിശോധനക്ക് വിധേയമാക്കിയത്. എഫ്എസ്എസ്എഐ അംഗീകരിച്ച റഫറൽ ഭക്ഷ്യ പരീക്ഷണശാലയുടെ കണ്ടെത്തൽ ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ......
കൊച്ചി: കൂടുമത്സ്യകൃഷി, അലങ്കാര മത്സ്യം വളർത്തൽ, കല്ലുമ്മക്കായ കൃഷി, മൂല്യവർധിത ഉൽപാദനം തുടങ്ങി വിവിധ മേഖലകളിൽ തീരദേശ വനിതകളെ സംരംഭകരാകാൻ സഹായിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ)
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയുള്ള സിഎംഎഫ്ആർഐയുടെ സയൻസ് ടെക്നോളളി ഇന്നൊവേഷൻ (എസ്ടിഐ) ഹബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ കേരളത്തിലെ എട്ട് ജില്ലകളിലായി 84 മൈക്രോ സംരംഭങ്ങളാണ് ആരംഭിച്ചത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഏറെയും.
ഈ പദ്ധതിയിലൂടെ 220 സ്ത്രീകളും ആറ് ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 469 പേർക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. ......
“സസ്റ്റൈനബിലിറ്റി” തത്ത്വങ്ങൾ അവഗണിച്ച്, “ഒരു നെല്ലും ഒരു മീനും” സമ്പ്രദായം അട്ടിമറിച്ചുകൊണ്ടുള്ള ചെമ്മീൻകൃഷി ഉൽപ്പന്നങ്ങൾ അമേരിക്കയിലും യൂറോപ്പിലും വിറ്റഴിക്കാനാവില്ല.
തീരദേശത്തെ പൊക്കാളിപ്പാടശേഖരങ്ങളിൽ “ഒരു നെല്ല്, ഒരു മീൻ” സമ്പ്രദായം നിർത്തലാക്കി 12 മാസവും മത്സ്യകൃഷി നടപ്പിലാക്കണമെന്ന ആവശ്യം സീഫുഡ് കമ്പനികൾക്കുവേണ്ടി കൊച്ചി എം.എൽ.എ. മുഹമ്മദ് ഷിയാസ് ഇന്ന് നിയമസഭയിൽ ഉന്നയിച്ചത് മധ്യകേരളത്തിലെ തീരദേശത്തെ തകർക്കുന്നതാണ്.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഏത് വ്യവസായത്തിനും ഒരു പരിധിക്കപ്പുറം വളരുന്നതിന് പരിമിതികളുണ്ട്. ......
തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള ചെലവിൽ വൻ കുറവ് വരുത്തി കെഎസ്ഇബി. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു. ......
കൊച്ചി: ട്രെന്‍ഡ്സ് അവതരിപ്പിക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2026-ന്റെ ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 16ന് വൈകുന്നേരം ആറിന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ നടക്കും. കേരളത്തിലെ പ്രമുഖ സൗന്ദര്യമത്സരമായ മിസ് കേരളയുടെ 26-ാമത് പതിപ്പില്‍ 24 ഫൈനലിസ്റ്റുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്.
'അവള് അവള്‍ക്കുവേണ്ടി അവളാല്‍' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ......
ആലപ്പുഴ: ആലപ്പുഴ സനാതന ധർമ്മ (എസ്.ഡി) കോളേജിൽ 50 കോടി രൂപ മുതൽമുടക്കിൽ രാജ്യാന്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങൾ ഒരുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി കെ.സി.എയും സനാതന ധർമ്മ വിദ്യാശാലയും തമ്മിൽ 33 വർഷത്തേക്കുള്ള ലീവ് ആൻഡ് ലൈസൻസ് കരാർ ഒപ്പുവെച്ചു. ......
ന്യൂഡൽഹി : നിരന്തരം സൃഷ്ടിക്കുകയും അന്വേഷിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും സ്വയം ആവിഷ്കരിക്കുകയും ചെയ്യുന്ന ഒരു തലമുറയ്ക്ക്, ‘ശരിയായ നിമിഷ’ത്തിനായുള്ള കാത്തിരിപ്പ് പതിയെ പഴങ്കഥയാവുകയാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫുട്വെയർ ബ്രാൻഡുകളിലൊന്നായ സ്പാർക്സ്, ഈ സാംസ്കാരിക മാറ്റത്തെ തന്നെ തങ്ങളുടെ പുതിയ ബ്രാൻഡ് പ്ലാറ്റ്ഫോമായ ‘ഗ്രേറ്റസ്റ്റ് ഓഫ് ടുഡേ’ (ജി.ഒ.ടി.) ആക്കി മാറ്റുകയാണ്. ......
ചെങ്ങന്നൂർ: നൂറു വർഷം പൂർത്തീകരിച്ച മഗലം സെൻറ് ജോർജ് ഓർത്തഡോക്സ്
ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു.
സമാപന സമ്മേളനം
സജി ചെറിയാൻ എം എൽ ഏ
ഉദ്ഘാടനം ചെയ്തു.
പൊതു സമ്മേളനത്തിൽ ഡോ.
മാത്യൂസ് മാര്‍ തിമോത്തിയോസ്
മെത്രാപ്പോലീത്ത
അധ്യക്ഷത വഹിച്ചു.
റെജി ചെറിയാൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, അസോസിയേഷൻ സെക്രട്ടറി,
അഡ്വ.ബിജു ഉമ്മൻ,
ഭദ്രാസന സെക്രട്ടറി ഫാ. പി കെ കോശി ,റവ സുശീൽ വർഗീസ്, ഫാ.റ്റിജു റ്റി ഏബ്രഹാം, ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ
മനീഷ് കീഴാമഠത്തിൽ, അഡ്വ. ......
ചെങ്ങന്നൂർ: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ചെങ്ങന്നൂർ യൂണിറ്റിന്റെ 15-ാമത് വാർഷിക കൺവൻഷൻ ചെങ്ങന്നൂർ പെൻഷൻ ഭവനിൽ നടത്തി. ചെങ്ങന്നൂർ യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ......
മീററ്റ്: രാജ്യം നടുങ്ങിയ സൗരഭ് രാജ്പുത് കൊലപാതകക്കേസിൽ ഭാര്യ മുസ്കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും വധശിക്ഷ. ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവർക്കും പരമാവധി ശിക്ഷ വിധിച്ചത്. ......